കാമുകിയെ കൊന്ന് സിമെന്‍റ് കട്ടയാക്കിയ യുവാവ് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിന് അപ്പാര്‍ട്ട്മെന്‍റ് അമേരിക്കന്‍ ശൈലിയില്‍ സെറ്റിട്ടു


കാമുകിയെ കൊന്ന് സിമെന്‍റ് കട്ടയാക്കി കുപ്രസിദ്ധനായ യുവാവ് സുന്ദരികളായ യുവതികളെ ആകര്‍ഷിക്കുന്നതിന് അമേരിക്കന്‍ സ്റ്റൈല്‍ ഫ്ളാറ്റ് നിര്‍മ്മിച്ചു. ന്യുയോര്‍ക്കിലും മറ്റുമുള്ള അപ്പാര്‍ട്ടുമെന്‍റുകളുടെ ശൈലിയിലാണ് ഇയാള്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റ് ഒരുക്കിയെടുത്തത്. ബോപ്പാലില്‍ മാതാപിതാക്കളെ അടക്കം മുന്ന് പേരെ വകവരുത്തിയ ഉദയന്‍ ദാസാണ് കഥാനായകന്‍.


ഓണ്‍ലൈനില്‍ പരിചയപ്പെട്ട ആകാന്‍ഷ ശര്‍മ്മ എന്ന യുവതിയുമായി താമസിച്ച്‌ വരികെയാണ് ഉദയന്‍ അവരെ കൊലപ്പെടുത്തിയത്. 2007ല്‍ ഓര്‍ക്കുട്ട് വഴി പരിചയപ്പെട്ട ആകാന്‍ഷയോട് താന്‍ അമേരിക്കയിലാണെന്നാണ് ഉദയന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റ് അമേരിക്കന്‍ ശൈലിയില്‍ മാറ്റിയെടുത്തു.


അപ്പാര്‍ട്ട്മെന്‍റില്‍ അമേരിക്കയുടെ കൊടി സ്ഥാപിക്കുകയും വിലകൂടിയ പെയ്ന്‍റിംഗുകള്‍ മുറിയില്‍ സ്ഥാപിക്കുകയും ചെയ്തു. വീഡിയോ ചാറ്റിംഗില്‍ താന്‍ താമസിക്കുന്നത് അമേരിക്കയിലാണെന്ന് വരുത്തി തര്‍ക്കാനായിരുന്നു ഈ തന്ത്രം. വീഡിയോ ചാറ്റ് ചെയ്യുന്ന യുവതികള്‍ അപ്പാര്‍ട്ട്മെന്‍റിന്‍റെ പശ്ചാത്തലം കണ്ട് താന്‍ അമേരിക്കയിലാണെന്ന് വിശ്വസിക്കുമെന്ന് ഉദയന്‍ കരുതി. ഒടുവില്‍ കൊല്ലപ്പെട്ട യുവതി അടക്കം നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഴവുകളില്ലാതെയാണ് ഉദയന്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റ് അമേരിക്കന്‍ ശൈലയില്‍ ഒരുക്കിയെടുത്തത്. അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോള്‍ ഒരു നിമിഷം തനിക്ക് അമേരിക്കയില്‍ എത്തിയത് പോലെ തോന്നിയെന്ന് ഇവിടെ പരിശോധനയ്ക്ക് എത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ ദിനേഷ് ശര്‍മ്മ പറഞ്ഞു. ഒന്നിച്ച്‌ താമസിച്ച്‌ വന്നിരുന്ന ആകാന്‍ഷയെ കഴിഞ്ഞ ഡിസംബറിലാണ് ഉദയന്‍ കൊലപ്പെടുത്തിയത്. ഈ കേസുമായി ബന്ധപെ്്പട്ട ചോദ്യം ചെയ്യലില്‍ മാതാപിതാക്കളെ കൊന്ന കാര്യവും ഇയാള്‍ വെളിപ്പെടുത്തി.



Sharing is Caring