പീഡനക്കേസിലെ പ്രതികളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബലാത്സംഗക്കേസിലെ പ്രതികളെ തലകീഴായി തൂക്കിയിട്ട് മര്‍ദിച്ചിട്ടുണ്ട്. പീഡനത്തിന്ശേഷം അവരുടെ മുറിവുകളില്‍ ഉപ്പുംമുളകും പുരട്ടിയുണ്ടെന്നും ഉമാഭാരതി പറഞ്ഞു.
ആഗ്രയില്‍ പൊതുയോഗത്തിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗക്കേസ് പരാമര്‍ശിക്കുമ്പോഴായിരുന്നു പരാമര്‍ശം. ക്രൂരമായ ശിക്ഷാരീതികളോട് വിയോജിച്ച പൊലീസുകാരോട് പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇത്തരം ശിക്ഷ നേരിടണമെന്ന് താന്‍ പറഞ്ഞതായി ഉമാഭാരതി പറഞ്ഞു.

പീഡനക്കേസിലെ പ്രതികളുടെ തല രാവണന്റെ തല അരിഞ്ഞെടുത്തതുപോലെ അരിയണം. പീഡനക്കേസിലെ പ്രതിയെ ക്രൂരമായി പീഡിപ്പിക്കുന്നത് ഇരയായ പെണ്‍കുട്ടിയെ കാണിച്ചിട്ടുണ്ട്.













