കാബൂളിൽ കാർബോംബ് സ്ഫോടനം; 24 മരണം


അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ കാര്‍ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


കാബൂളിലെ രാഷ്ട്രീയനേതാക്കളുടെ വസതിക്കു സമീപമായിരുന്നു സ്ഫോടനമുണ്ടായത്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.




Sharing is Caring