ലാഹോറില്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു


പാകിസ്താനിലെ ലാഹോറിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ലാഹോറിലെ ഫിറോസ്പുര്‍ റോഡിലാണ് സ്‌ഫോടനമുണ്ടായത്. ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നു പൊലിസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരിലും ആറു പൊലിസുകാരുണ്ട്.




Sharing is Caring