കാന്‍സറില്‍ നിന്നും മോചിതനായെന്ന് ഇന്നസെന്റ്


കാന്‍സറില്‍ നിന്ന് താന്‍ മോചിതനായെന്ന് ഇന്നസെന്റ് എം.പി. എല്ലാവര്‍ക്കും നന്ദിയെന്നും നിങ്ങളുടെയെല്ലാം മുന്നിലെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.


എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. രണ്ടാമതും കാന്‍സര്‍ വന്നപ്പോള്‍ പേടിച്ചിരുന്നു, ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് സംശയിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വിചാരമാണെന്ന് തിരിച്ചറിഞ്ഞു. അവസാനം നടത്തിയ സ്‌കാനിലും തന്റെ ശരീരത്തില്‍ ഒരംശം പോലും കാന്‍സറില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഇന്നസെന്റ് പറഞ്ഞു.




Sharing is Caring