കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെ

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെയാണ് കേരള യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലീഗ് കേരള യാത്രയ്ക്ക് ഒരുങ്ങുന്നത്. കേരളത്തിലെ വര്‍ഗീയ പ്രവണതകള്‍ക്കെതിരായി നടത്തുന്ന രാഷ്ട്രീയ വിശദീകരണ ജാഥയായിരിക്കും കേരള യാത്ര. പി കെ കുഞ്ഞാലിക്കുട്ടി നയിക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ജാഥ നടത്താന്‍ തീരുമാനമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *