കാനഡയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു


കാനഡയിലെ ക്യൂബെക്ക് സിറ്റിയില്‍ അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.


ക്യൂബെക്ക് സിറ്റിയിലെ മുസ്ലീം പള്ളിയില്‍ വൈകിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്.


ആക്രമണ സമയത്ത് നാല്‍പതോളം പേര്‍ പള്ളിയിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂന്നോളം അക്രമികളാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.



Sharing is Caring