വാഷിംഗ്‌ടണ്‍: ശത്രു രാജ്യങ്ങളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്നതും ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കുന്നതിനും 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ വാങ്ങാനോരുങ്ങുന്നു.
ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനായുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അനുമതി നല്‍കിയതായി ചൊവ്വാഴ്ച അറിയിച്ചു. എം.എച്ച് 60 ആര്‍ വിഭാഗത്തില്‍പെട്ട റോമിയോ സീഹോക്ക് ഹെലിക്കോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.
2.4 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ അമേരിക്കയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള താത്പര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചത്.












