കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു. സര്‍ക്കാരിലേക്ക് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ ആര്‍.ടി.ഒ വിഭാഗം പിടിച്ചെടുത്തത്. കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുത്ത ബസുകളുടെ സെപ്റ്റബര്‍ 20 വരെയുള്ള നികുതിയെ അടച്ചിരുന്നുള്ളൂ.
കഴിഞ്ഞ ആറുമാസം നികുതി അടയ്ക്കാതെയാണ് നിരത്തുകളിലൂടെ ഈ സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തിയത്. ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.ടി.ഒ തമ്ബാനൂര്‍ ബസ് സ്റ്റാന്റിലെത്തി ബസുകള്‍ പിടിച്ചെടുക്കുകയായിരുന്നു. നികുതി അടയ്ക്കുമ്ബോള്‍ ബസുകള്‍ വിട്ടു കൊടുക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.












