കശ്മീരിൽ അല്ല പാക്കിസ്ഥാനിലാണ് ജനഹിത പരിശോധന നടത്തേണ്ടതെന്ന് രാജ്നാഥ് സിങ്,കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും


പാക്കിസ്ഥാനിലെ ജനങ്ങൾ അവിടെ തുടരണമോ ഇന്ത്യയുടെ ഭാഗമാകണോയെന്ന കാര്യത്തിൽ പാക്ക് സർക്കാർ ജനഹിത പരിശോധന നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.


കശ്മീരിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റാൻ ഒരു ശക്തിക്കുമാകില്ല.ഇരു രാജ്യങ്ങളും തമ്മിലിളള ബന്ധം മോശമാകാൻ കാരണം പാക്കിസ്ഥാനാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.


പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.പക്ഷെ പാക്കിസ്ഥാൻ ബന്ധം വഷളാക്കുന്നു.ഭീകരരെ അയക്കുന്നതും കശ്മീരിൽ ഹിതപരിശോധന വേണമെന്ന ആവശ്യമുന്നയിക്കലും പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.



Sharing is Caring