ചൈനയിലെ മസാജ് പാർലറിൽ തീപിടുത്തം; 18 മരണം


ചൈനയില്‍ മസാജ് പാര്‍ലറിലുണ്ടായ അഗ്‌നിബാധയില്‍ 18 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച കിഴക്കന്‍ ചൈനയിലെ സിജിയാംഗ് പ്രവിശ്യയില്‍ തിയാന്‍തായിലായിരുന്നു സംഭവം. വൈകുന്നേരം നാലോടെയായിരുന്നു അപകടം.


കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റ് എത്തിയാണ് തീയണച്ചത്. 10 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.




Sharing is Caring