ജമ്മുകശ്മീരിലെ സനത് നഗറില്‍ സി.ആര്.പി.എഫിന്റെ വാഹനത്തിനു നേരെ തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. സെക്രട്ടേറിയറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആര്.പി.എഫിന്റെ 29 ബറ്റാലിയന്റെ മൂന്ന് വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്














