വയനാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട; 30 കിലോ സ്വര്‍ണ്ണം പിടികൂടി


വയനാട് : വയനാട് തോല്‍പ്പട്ടിയില്‍ സ്വര്‍ണ്ണ വേട്ട. ബാംഗ്ലൂരില്‍നിന്നും പെരിന്തല്‍മണ്ണയിലേക്കു വന്ന ലക്ഷ്വറി കോച്ച് യാത്രക്കാരായ ആറംഗ രാജസ്ഥാന്‍ സ്വദേശികളില്‍ നിന്നാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്.


എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടാന്‍ കഴിഞ്ഞത്. പത്ത് കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇവര്‍ സമാനമായ രീതിയില്‍ മുന്‍പും സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.




Sharing is Caring