സംഘര്‍ഷം തുടരുന്ന കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം. കുല്‍ഗാം ജില്ലയിലെ യാരിപോര പൊലിസ് സ്റ്റേഷനു നേരെയാണ് ഇന്ന് വൈകീട്ട് ഗ്രനേഡാക്രമണവും വെടിവെപ്പുമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഒരു കൂട്ടമാളുകള്‍ വന്ന് സ്റ്റേഷനു നേരെ ഗ്രനേഡ് എറിയുകയും വെടിവെക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. പരുക്കേറ്റവരെ ഇസ്ലാമാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













