കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് തീവ്രവാദികളെ വധിച്ചു


വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.
ബുധനാഴ്ച പുര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്.
ഹാജിന്‍ പ്രദേശത്ത് സംയുക്ത പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക, കശ്മീര്‍ പോലീസ് സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയതായിരുന്നു പട്രോളിംഗ് സംഘം. ഏറ്റുമുട്ടല്‍ തുടരുകയാണ്.




Sharing is Caring