പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണരേഖയ്ക്കു സമീപം താങ്ന്ദര്‍ സെക്ടറിലാണ് സംഭവം.
ഒരു സംഘം ഭീകരര്‍ ഈ മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ഒാപ്പറേഷന്‍ തുടരുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.













