കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തില്‍ നികുതി പിന്‍വലിക്കാന്‍ തീരുമാനമായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗപത്രങ്ങള്‍ക്ക് പഴയ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അഞ്ചേക്കറിന് മുകളിലുള്ളവയ്ക്ക് മൂന്നു ശതമാനമായിരിക്കും നികുതി. സബ്ജക്ട് കമ്മിറ്റിയുടേതാണ് തീരുമാനം.
ഭാഗപത്രം, ഒഴിമുറി, എന്നിവയ്ക്കുള്ള മുദ്രപ്പത്ര നിരക്ക് ന്യായവിലയുടെ മൂന്നു ശതമാനമായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഇളവുകളിലാണ് സബ്ജക്ട് കമ്മിറ്റി തീരുമാനമെടുക്കുന്നത്. വിഷയത്തില്‍ മുന്‍ നികുതി പുനസ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും ധനമന്ത്രി പറഞ്ഞു.














