കശ്മീരില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു;ഒരാൾ പിടിയിൽ


ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടിയിട്ടുണ്ട്. കുപ്‌വാരയിലെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള നൗഗാം മേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ പതിനേഴാം വാര്‍ഷിക ദിനത്തിലാണ് ഏറ്റമുട്ടല്‍ ഉണ്ടായിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.


നൗഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം നാലുഭീകരരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.


ജമ്മുകശ്മീരിലെ കുപ് വാരയില്‍ നിന്നും ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ സാധിച്ചത് വലിയ നേട്ടമായാണ് കാണുന്നതെന്ന് കേന്ത്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാകിസ്താന്റെ ഗെയിം പ്ലാനാണ് ഇതിലൂടെ തുറന്ന് കാട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



Sharing is Caring