കശ്മിരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു


തെക്കന്‍ കശ്മിരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു.


ഇന്ന് പുലര്‍ച്ചെയാണ് ത്രാലിലെ സതോറ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.


സുരക്ഷാ സൈന്യവും ജമ്മു കശ്മിര്‍ പൊലിസും ഈ വര്‍ഷം ഇതുവരെ 102 ഭീകരരെ ആണ് വധിച്ചത്.

പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ് ജില്ലകളിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുകളുണ്ടായത്. ബന്ദിപോറ, കുപ്‌വാര, ബുദ്ഗാം എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നു.



Sharing is Caring