ഉദ്ദിഷ്ട കാര്യത്തിന് കാവ്യയ്ക്ക് പെന്നുംകുട നേർച്ച


സിനിമാതാരവും ജയിലിൽ ക‍ഴിയുന്ന ദിലീപിന്‍റെ ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വ‍ഴിപാടു നടത്തി.വ്യാ‍ഴാ‍ഴ്ച രാത്രി എട്ടിനാണു കാവ്യാ മാധവന്‍റെ പിതാവ് മാധവൻ,അമ്മ ശ്യാമള,സഹോദരൻ,സഹോദര ഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തിയത്.


കാവ്യയുടേയും അമ്മയുടേയും പേരിൽ പൊന്നുംകുട നേർച്ചയാണ് നടത്തിയത്.കാവ്യയും കണ്ണൂരെത്തിയിരുന്നെങ്കിലും ക്ഷേത്രത്തിൽ വരാതെ ബന്ധുവീട്ടിൽ തങ്ങി.


സർവൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴൽ. കാവ്യയുടെ പേരിൽ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ഇവർ ദർശനം നടത്തിയതായാണു സൂചന.



Sharing is Caring