കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ. വിഷത്തില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയുടെ മധുര ബഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമികാവശ്യമാണ്. ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
സെല്‍വഗോമതി എന്ന ആക്ടിവിസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. മൃഗങ്ങലെ ബലി നല്‍കുന്നതിനും നിരോധനം ബാധകമാണ്.

എന്നാല്‍ ഈ നിയമവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന് വൈരുദ്ധ്യങ്ങളുണ്ടെന്ന് പരാതി വ്യക്തമാക്കുന്നു. 1960ലെ നിയമം മതപരമായ ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ വധിക്കുന്നത് എതിര്‍ക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.













