കഴിഞ്ഞകാല അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവായി


കഴിഞ്ഞ ആറുവര്‍ഷത്തെ അനധികൃത നിയമനങ്ങളെ ക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളും ഇതോടെ അന്വേഷിക്കും. ഇതിനായി നാലംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി കെ ജയകുമാറിനാണ് ഇതിന്റെ ചുമതല. പുറമെ രണ്ടു ഡിവൈഎസ്പിമാരും ഒരു സിഐയുമാണ് സംഘത്തിലുള്ളത്. ഇക്കാര്യം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കും.
സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. മുന്‍ സര്‍ക്കാര്‍ നിയമിച്ച എഡിപി ശശീന്ദ്രനെ വ്യാഴാഴ്ച മാറ്റിയിരുന്നു. പകരം അഡ്വ.കെ.ഡി ബാബു സര്‍ക്കാരിന് വേണ്ടി ഹാജരായേക്കും.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) വിഭാഗം നേതാവ് എ എച്ച്‌ ഹഫീസ് വിജിലന്‍സിന് നേരത്തെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 ബന്ധുനിയമനങ്ങളിലാണ് പരാതിയുള്ളത്.




Sharing is Caring