തെറ്റു തിരുത്തുന്നതാണ് എല്‍ഡിഎഫ് നയം: കാനം രാജേന്ദ്രന്‍


ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍റെ രാജിയെ പിന്തുണച്ചു സിപിെഎ. തെറ്റു തിരുത്തുന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തെറ്റു കണ്ടില്ലെന്നു നടിക്കാന്‍ എല്‍ഡിഎഫിനു കഴിയില്ല. അതു സമ്മതിക്കാനുള്ള മനസ്സുണ്ടാകുന്നതു വലിയ കാര്യമാണ്. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചു പറയാന്‍ യുഡിഎഫിനു യോഗ്യതയ‍ില്ലെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.




Sharing is Caring