കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് ഇന്നുമുതല്‍ അന്വേഷിക്കും


കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ് പൊലീസ് പ്രത്യേക സംഘം ഇന്നുമുതല്‍ അന്വേഷിക്കും. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദമ്ബതികള്‍ക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസ്പിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക.


കഴിഞ്ഞ ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്ബതികള്‍ക്ക് നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ കൈമാറിയതില്‍ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇതിനിടെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസ് പ്രതി അനില്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.




Sharing is Caring