നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ 16ന് വിസ്തരിക്കും

നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു.ഹൈക്കോടതിയില്‍ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു.

ബാലചന്ദ്രകുമാര്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനാല്‍ സാക്ഷി വിസ്താരം 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് നടത്താന്‍ വിചാരണക്കോടതി അനുമതി നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *