ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജ് (29) ആണ് പിടിയിലായത്.ഒന്നരമാസം മുമ്ബായിരുന്നു ജോബിയുടെയും കരിങ്ങന്നൂര്‍ സ്വദേശിനിയുടെയും വിവാഹം.


ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ജോബി മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. എയര്‍ഗണ്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.




Sharing is Caring