കര്‍ണാടകയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്


കര്‍ണാടക നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് സഭ ചേരുക. ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഗ്ഡെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെയാണ് ഹെഗ്ഡെ പത്രിക നല്‍കിയത്.


സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബി.ജെ.പി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. 14 പേരെ അയോഗ്യരാക്കിയ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നടപടി. എ.ഐ.സി.സി അംഗീകരിച്ചു. ഇവര്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടുവെന്നാണ് പി.സി.സിയുടെ കത്തിലുള്ളത്.




Sharing is Caring