മസ്കിയിലെ ബി.ജെ.പി നേതാവ് ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച മസ്കിയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടി പതാക കൈമാറി.
പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പെങ്കടുത്തു. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. ഇതോടെ മസ്കിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെന്റ ആവര്‍ത്തനമാവും. സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി മാറുന്നുവെന്ന വ്യത്യാസം മാത്രമാണുള്ളത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ റായ്ച്ചൂരിലെ മസ്കി മണ്ഡലത്തില്‍ ബസനഗൗഡ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിെന്റ പ്രതാപ് ഗൗഡ പാട്ടീലിനോട് 213 വോട്ടിന് പരാജയപ്പെട്ടിരുന്നു. പ്രതാപ് ഗൗഡക്ക് 60,387 ഉം ബസന ഗൗഡക്ക് 60,174 ഉം വോട്ടാണ് ലഭിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച പ്രതാപ് ഗൗഡ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച ഒാപറേഷന് താമരയിലൂടെ ബി.ജെ.പിയിലെത്തി.
കൂറുമാറ്റത്തെ തുടര്‍ന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് അവസരമൊരുങ്ങി. ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രതാപ് ഗൗഡ പാട്ടീലിനെ തന്നെ നിര്ത്തുമെന്നുറപ്പായതോടെയാണ് കഴിഞ്ഞ തവണ ബി.െജ.പി പാളയത്തിലായിരുന്ന ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. അതേസമയം, 2008ല്‍ ബി.ജെ.പി ടിക്കറ്റില്‍ മസ്കി മണ്ഡലത്തില്‍നിന്ന് വിജയിച്ചയാളാണ് പ്രതാപ്ഗൗഡ. പിന്നീട് രണ്ടു വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചശേഷമാണ് ബി.െജ.പിയിലേക്ക് കളം മാറിയത്.
അതേസമയം, 2018ലെ പ്രതാപ് ഗൗഡ പാട്ടീലിെന്റ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബസനഗൗഡ പാട്ടീല്‍ തുര്‍വിഹാല്‍ കര്‍ണാടക ഹൈകോടതിയില്‍ നല്കിയ ഹരജി കഴിഞ്ഞ ഡിസംബറില്‍ പിന്‍വലിച്ചിരുന്നു. പ്രതാപ് ഗൗഡ ബി.ജെ.പിയിലെത്തിയതോടെയാണ് നേതൃത്വത്തിെന്റ സമ്മര്‍ദത്തെ തുടര്‍ന്ന് ബസനഗൗഡ ഹരജി പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 2018 ജൂണ്‍ 26 നാണ് ൈഹകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.