ബംഗളൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹോട്ടല്‍മുറിയില്‍ മരിച്ചനിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ചിക്കമംഗളൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സെറായി റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്.
മൈസൂര്‍ സ്വദേശിയായ മഹാദേവ് പ്രസാദ് ഗുണ്ടല്‍പ്പേട്ട് നിയോജകമണ്ഡലത്തില്‍നിന്നു അംഗമാണ്. 2007 മുതല്‍ 2010 വരെ ചാമരാജ് നഗറിലെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.













