കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു.


കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയാണ്. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു അദ്ദേഹം.


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് 85 കാരനായ അദ്ദേഹം പാര്‍ട്ടിവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Sharing is Caring