‘കരിങ്കുന്നം6’ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു


മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6’െലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ ങൗ്വശസ247 (മ്യൂസിക്247) ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജും. രാഹുല്‍ രാജ്, അരുണ്‍ അലട്ട്, നജീം അര്‍ഷാദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.


ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച ‘കരിങ്കുന്നം 6’ സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരകഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.


മലയാളത്തില്‍ ആദ്യമായാണ് വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. ശ്യാമപ്രസാദ്, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്,നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന,ജഗതീഷ്,

മണിക്കുട്ടന്‍ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം ജയകൃഷ്ണ ഗുമ്മടിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും നിര്‍മ്മിച്ച ‘കരിങ്കുന്നം6’ ജൂലൈ 7ന് തീയേറ്ററുകളിലെത്തും.



Sharing is Caring