മലപ്പുറം: മങ്കടക്കടുത്ത് യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കൂട്ടില്‍ സ്വദേശി പുന്നശ്ശേരി നസീര്‍(40) ആണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. മങ്കട കൂട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടില്‍വച്ചാണ് നസീറിന് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയിലുള്ള ഏഴു പേരും പരിസരവാസികളാണ്.മര്‍ദ്ദനമേറ്റ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നസീറിന്റെ വീട്. മര്‍ദ്ദിച്ചതു പരിസരവാസികള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.













