കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍; ജമ്മുവില്‍ വെടിവെപ്പിനിടെ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു


ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും. വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍.എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനമില്ലാതെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.


അതേ സമയം, ബി.എസ്.എഫ് ശക്തമായി തിരിച്ചടി നടത്തി. വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring