രാഷ്ട്രീയ അരങ്ങേറ്റം ജന്മദിനത്തിലാകുമെന്ന സൂചന നല്കി നടന് കമല്ഹാസന്. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനമാണ് കമല്‍ ഹാസന്റേത്.
തന്റെ ആരാധകരോട് തയ്യാറായിരിക്കണമെന്നും വലിയ പ്രഖ്യാപനം തന്റെ ജന്മദിനത്തിലുണ്ടാവുമെന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്ഹാസന് കൈകാര്യം ചെയ്യുന്ന കോളത്തിലാണ് ഈ വെളിപ്പെടുത്തല്‍.

‘തയ്യാറായിരിക്കൂ, എല്ലാം നവംബര്‍ 7ന് പറയും’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ ജന്മദിനമാണ് അന്നേ ദിവസം.തമിഴ്നാടിനെ സേവിക്കുന്നത് കര്‍ത്തവ്യമാണെന്ന് കരുതുന്നവരെ താന്‍ കൂപ്പുകൈയ്യോടെ ക്ഷണിക്കുകയാണെന്നും കമല്ഹാസന് തന്റെ കോളത്തില്‍ പറയുന്നുണ്ട്. ‘ഒരു വലിയ യുവ ശക്തി കാത്തിരിക്കുകയാണ്. അവരെ ഏകോപ്പിക്കാനുള്ള കര്‍ത്തവ്യം എന്നില്‍ സംജാതമായിരിക്കുന്നു. അവര്‍ക്കായി എല്ലാ കാര്യങ്ങളും ഞാന്‍ നവംബര്‍ 7ന് പറയും’.
നോട്ടു നിരോധനത്തെ പിന്തുണച്ചത് വലിയ തെറ്റായിപ്പോയെന്ന് കമല്‍ ഹാസന് പറഞ്ഞിരുന്നു. ആനന്ദ വികടനിലെ ലേഖനത്തിലാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.













