കമലിന് ജന്മനാടിന്റെ ഐക്യദാര്‍ഢ്യം ഇന്ന്


സംഘ്പരിവാര്‍ ഫാഷിസത്തിനും സംവിധായകന്‍ കമലിനെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ബുധനാഴ്ച ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നു.


‘ഇരുള്‍ വിഴുങ്ങും മുമ്പേ’ എന്നപേരില്‍ ബുധനാഴ്ച നാലരക്ക് കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പ്രതിരോധ സദസ്സില്‍ എം.എ. ബേബി. വി.ഡി. സതീശന്‍, ബിനോയ് വിശ്വം, ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, പ്രഫ. കെ.യു. അരുണന്‍, സാറാജോസഫ്, കെ. വേണു, എന്‍.എസ്. മാധവന്‍, സെബാസ്റ്റ്യന്‍ പോള്‍, സലിംകുമാര്‍, റിയാസ് കോമു, നടി റീമ കല്ലിങ്കല്‍ തുടങ്ങിയ കലാസാംസ്‌കാരിക, സാഹിത്യരംഗത്തെ 70ഓളം പേര്‍ പങ്കെടുക്കും.




Sharing is Caring