കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഹര്‍ജിയില്‍ സിബിഐയ്ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്ത് ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയനായതാണെന്നും ജയരാജന്‍ കോടതിയെ ബോധിപ്പിച്ചു.













