കണ്ണൂരില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു


കണ്ണൂര്‍: ഇരിട്ടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.


ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരി കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.




Sharing is Caring