കണ്ണൂരില്‍ 18 കോളേജുകളില്‍ എസ്എഫ്ഐക്ക് എതിരില്ല


കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ ഏഴിന് നടക്കാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 18 കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് എതിരില്ല.


മാത്തില്‍ ഗുരുദേവ്, കുറ്റൂര്‍ ആദിത്യകിരണ്‍, പയ്യന്നൂര്‍ നെസ്റ്റ്, എസ്എന്‍ എന്‍ജിനിയറിങ്, പിലാത്തറ കോ–ഓപ്പറേറ്റീവ്്, നെരുവമ്പ്രം ഐഎച്ച്ആര്‍ഡി, തളിപ്പറമ്പ് ടാസ്ക്, സ്റ്റെംസ്, പട്ടുവം ഐഎച്ച്ആര്‍ഡി, മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസ്, കല്യാശേരി ആംസ്റ്റക്, ആലക്കോട് ഔവര്‍, മയ്യില്‍ ഐടിഎം, ഐടിഎം എംബിഎ, ഐഎച്ച്ആര്‍ഡി പുറക്കളം, ഐഎച്ച്ആര്‍ഡി പിണറായി, ഇരിട്ടി ഐഎച്ച്ആര്‍ഡി, കൂത്തുപറമ്പ് എംഇഎസ് എന്നിവിടങ്ങളിലാണ് മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ എതിരില്ലാതെ നേടിയത്.




Sharing is Caring