കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ.സുധാകരന്‍


കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്‍റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്‍.50 ശതമാനത്തിനടുത്ത് വോട്ട് പിടിക്കും. വിശ്രമരഹിതമായ പ്രവര്‍ത്തനമാണ് കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകർ നടത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു.


ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടിയെന്നും സുധാകരന്‍ പറഞ്ഞു.


യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കിയാല്‍ അതിന്‍റെ ക്രെഡിറ്റ് കെപിസിസിക്കാണ്. വിജയത്തില്‍ ആരും വഹിച്ച പങ്ക് താൻ കുറച്ച്‌ കാണുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring