കണ്ണൂരില്‍ സമാധാനത്തിന് ആര്‍.എസ്.എസ് മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പടുവിലായിയില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തുന്നത്. സി.പി.എമ്മിനെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി ജില്ലയ്ക്ക് പുറത്ത് നിന്നും പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകരെത്തി. അക്രമം അവസാനിപ്പിക്കാന്‍ കണ്ണൂരിലെ പ്രവര്‍ത്തകരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്യണം.
സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ സി.പി.എം ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് സ്വീകരിക്കാന്‍ ആര്‍.എസ്.എസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.













