ജയലളിതയെ കാണാന്‍ പ്രധാനമന്ത്രിയും


രജനീകാന്തിന് തൊട്ടുപിന്നാലെ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും. ഉടന്‍ തന്നെ പ്രധാനമന്ത്രി ചെന്നൈയില്‍ എത്തുമെന്ന വിവരം നല്‍കിയിരിക്കുന്നത് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ്. നേരത്തേ ബിജെപി അദ്ധ്യക്ഷ അമിത്ഷാ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ ജയലളിതയെ കാണാനെത്തിയിരുന്നു.
തമിഴ്നാട് സൂപ്പര്‍താരം രജനീകാന്തും മരുമകന്‍ ധനുഷും മകള്‍ ഐശ്വര്യയും ഞായറാഴ്ച ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു എങ്കിലും കാണാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരുമായി ജയലളിതയുടെ ആരോഗ്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.


സെപ്തംബര്‍ 22 മുതല്‍ ജയലളിത ചികിത്സയിലാണ്.
ചികിത്സ നടക്കുന്നു എന്നല്ലാതെ ജയലളിതയുടെ ആരോഗ്യ വിവരം സംബന്ധിച്ച കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് പാര്‍ട്ടി അണികളും തമിഴ്നാട്ടുകാരും വിശ്വസിക്കുന്നത്.




Sharing is Caring