മഹാരാഷ്ട്ര: രാജ്യത്ത് കൂടുതല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യതാല്‍പ്പര്യത്തിനുവേണ്ടി കൂടുതല്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ല. സെബിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് (എന്‍ഐഎസ്എം) ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, അത് തല്‍ക്കാലത്തേക്കാണ്. ഇതിന്റെ നേട്ടം താമസിയാതെ കൈവരും. ദീര്‍ഘകാലത്തേക്കുള്ള ഇത്തരം പുതിയ പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ ഇനിയും നടപ്പാക്കും. ചരക്കുസേവന നികുതി സമ്പ്രദായം വൈകാതെ നിലവില്‍വരുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.














