കൊല്ലം: കടയുടെ ഷട്ടര്‍തകര്‍ത്ത് പണവും സാധനങ്ങളും അപഹരിച്ച രണ്ടുപേരെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി വടക്കേക്കര ബദാംമുക്കില്‍ ശ്രുതി വിലാസത്തില്‍ സുരേന്ദ്രന് നായരുടെ കടയിലാണ് മോഷണം നടന്നത്. തിരുവനന്തപുരം കോലിയക്കോട് ശാന്തിഗിരിയില്‍ നെല്ലീക്കാട് വീട്ടില്‍ കൊട്ടാരംബാബു എന്ന ബാബു(57), പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് മെതുകുമ്മേല്‍ ചക്കാലയില്‍ വീട്ടില്‍ ചന്തു എന്ന നൗഷാദ് (26) എന്നിവരെയാണ് സി.ഐ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.













