ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സില്‍ 62 പോയന്റില്‍ ആരംഭിച്ചു


മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്ന് 35559ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 10,794ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 636 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1001 ഓഹരികള്‍
നഷ്ടത്തിലുമാണ്.ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ടിസിഎസ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.


ഹിന്‍ഡാല്‍ കോ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എസ്ബിഐ, പവര്‍ ഗ്രിഡ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ്‌ ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളാണ് സൂചികകളെ ബാധിച്ചത്.




Sharing is Caring