ഓസ്‌കര്‍: സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രം, ഡികാപ്രിയോ, ബ്രി ലാര്‍സന്‍ താരങ്ങള്‍


ലോസ് ആഞ്ചലസ്: 88ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ടോം മക്കാര്‍ത്തിയുടെ സ്‌പോട്ട് ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡി കാപ്രിയോയാണ് മികച്ച നടന്‍. മികച്ച നടിക്കുള്ള ഓസ്‌കര്‍ ബ്രി ലാര്‍സന്‍ സ്വന്തമാക്കി.
അഞ്ച് തവണ ഓസ്‌കര്‍ നോമിനേഷന്‍ നല്‍കപ്പെട്ടിട്ടും ലഭിക്കാത്ത നിരാശ ആറാം തവണ ഡികാപ്രിയോ മറികടന്നു.


പത്ത് നോമിനേഷനുകളുണ്ടായിരുന്ന മാഡ് മാക്‌സ്: ഫ്യൂറി റോഡ് ആറു ഓസ്‌കറുകള്‍ സ്വന്തമാക്കി അവാര്‍ഡ് നിശയില്‍ തിളങ്ങി. ജോര്‍ജ് മില്ലറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹോളിവുഡ് താരം ക്രിസ് റോക്കായിരുന്നു അവതാരകന്‍. ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസ്യ വികാന്‍ഡര്‍ സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.




Sharing is Caring