ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 104 റണ്‍സിനു പുറത്തായി.20 റണ്‍സുമായി മിച്ചല്‍ സ്റ്റാർക്കും അഞ്ചു റണ്‍സുമായി ജോഷ് ഹേസില്‍വുഡുമാണ് ക്രീസില്‍. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നായകൻ ജസ്പ്രീത് ബുംറയാണ് ആതിഥേയരെ വീഴ്ത്തിയത്.
ഏഴിന് 67 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അലക്സ് കാരിയുടെ (21) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം ദിനം തന്‍റെ ആദ്യ പന്തില്‍ തന്നെ കാരിയെ പന്തിന്‍റെ കൈകളിലെത്തിച്ച ബുംറ പെർത്തില്‍ തന്‍റെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.

പിന്നാലെ ഒമ്ബതു റണ്‍സിനിടെ നഥാൻ ലയണിനെ (അഞ്ച്) ഹർഷിത് റാണ രാഹുലിന്‍റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ ഒമ്ബതിന് 79 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി. പിന്നീട് ക്രീസില്‍ ഒന്നിച്ച മിച്ചല്‍ സ്റ്റാർക്കും ജോഷ് ഹേസില്‍വുഡും ചേർന്ന് പിടിച്ചുനില്ക്കാനുള്ള ശ്രമത്തിലാണ്.
16 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് സിറാജും ഹർഷിത് റാണയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.













