ഓസിസിനെതിരായ അവസാന മത്സങ്ങളില്‍ നിന്ന് ജഡേജ പുറത്ത്


ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇടംകയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്തായി. പരിശീലനത്തിനിടെ പരിക്കേറ്റതോടെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ അക്‌സറിന് ഇടംപിടിക്കാനായിരുന്നില്ല.


അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. വ്യാഴാഴ്ച ബംഗളൂരുവിലാണ് നാലാം ഏകദിനം നടക്കുക. അവസാന ഏകദിനം ഒക്ടോബര്‍ ഒന്നിന് നാഗപ്പൂരില്‍ നടക്കും.


ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, എം.എസ് ധോണി, കെ.എല്‍. രാഹുല്‍, അജിങ്ക്യ രഹാനെ,അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യെ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍.



Sharing is Caring