ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കം


ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കമാകും. തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളും ദേശീയ രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.


രാജ്യത്തിന്റെ സമ്പദ് രംഗവുമായി ബന്ധപ്പെട്ട പ്രമേയങ്ങളും രാഷ്ട്രീയ പ്രമേയവും നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിക്കും.കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം, ഗണേശന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റിച്ചാര്‍ഡ് ഹേ, എംപി, സുരേഷ്ഗോപി എംപി എന്നിവര്‍ പങ്കെടുക്കും.




Sharing is Caring