ഐ.ആര്.സി.ടി.സി വെബ്സൈറ്റിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു രൂപ പ്രീമിയം നല്കിയാല് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സപ്തംബര്‍ മുതല്‍ നിലവില്‍വരും. യാത്രാവേളയില്‍ എന്തെങ്കിലും അപകടം സംഭവിച്ച് മരണപ്പെടുകയോ പൂര്‍ണവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം രൂപ വരെഇതനുസരിച്ച് നഷ്ടപരിഹാരം കിട്ടും. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപവരെ കിട്ടും. രണ്ട് ലക്ഷം രൂപവരെ ആസ്പത്രി ചിലവായും ഈ പദ്ധതി പ്രകാരം ലഭിക്കു.സ്ലീപ്പര്‍, എ.സി ക്ലാസ് വ്യത്യാസമില്ലാതെ സബര്‍ബന്‍ തീവണ്ടികളില്‍ ഒഴികെ ഏത് ട്രെയിനിലെ യാത്രയ്ക്കും ഒരു രൂപ പ്രീമിയം നല്കിയാല് ഈ പരിരക്ഷ ലഭിക്കും.ഐ.സി.ഐ.സി.ഐ ലോംബാര്ഡ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഐ.ആര്.സി.ടി.സി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.













