നിയമലംഘനങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വാസ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ധൈര്യപൂര്‍വ്വം വന്ന് ആവലാതികള്‍ പറയാനും ആശ്വാസം നേടാനുമുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന പൊലീസ് സേനയുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നീതിയുടെ പക്ഷത്ത് നില്‍ക്കുകയും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുവാനും പൊലീസിന് കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അഴിമതിക്ക് ഒട്ടും വശംവദരാകാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനും നിയമലംഘനങ്ങളില്‍ മുഖംനോക്കാതെ നടപടി എടുക്കാനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *